
ദില്ലി: നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി ദില്ലി പട്ട്യാല ഹൗസ് കോടതി മാറ്റി. ദയാഹർജി തള്ളിയത്തിനെതിരെ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ നാളെ സുപ്രിം കോടതി ഉത്തരവ് വരാനിരിക്കെയാണ് പട്ട്യാല ഹൗസ് കോടതി നടപടി.
സ്ഥിരം അഭിഭാഷകന്‍ വാക്കലത്ത് ഒഴിഞ്ഞ സാഹചര്യത്തില്‍ കേസില്‍ പ്രതിയായ പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകനെയും കോടതി അനുവദിച്ചു. അഭിഭാഷകന് കേസ് പഠിക്കാനുള്ള സമയം വേണം എന്ന വാദവും മരണവാറണ്ട് പുറപ്പെടുവിക്കുന്നത് മാറ്റി വയ്ക്കാൻ കാരണമായി . പിന്നാലെ കോടതിക്ക് പുറത്ത് വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം നടന്നു.
നിർഭയയ്ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെടുന്ന സന്നദ്ധ സംഘടനയും കുറ്റവാളികളുടെ ബന്ധുക്കളും ആണ് മുദ്രാവാക്യം മുഴക്കിയത്. നീതി വൈകിക്കാൻ ശ്രമം ഉണ്ടായാലും ഒരിക്കൽ ശിക്ഷ നടപ്പാക്കേണ്ടി വരും എന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. അതിനിടെ
പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഹര്‍ജിയില്‍ നാളെ രണ്ടു മണിക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രിം കോടതി പ്രതികളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam