
തിരുവനന്തപുരം: വാക്സീന്‍ വിതരണ നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഒരേ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ വാക്സീന്‍ നിര്‍മാണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയവകാശം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ സംസ്ഥാനങ്ങള്‍ക്കും വാക്സീന്‍ ലഭ്യമാക്കണം. വാക്സീനുകളുടെ വില നിയന്ത്രിക്കാന്‍ നടപടി വേണം. പതിനെട്ടിനും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സീന്‍ നല്‍കില്ലെന്ന നിലപാട് വിവേചനപരമാണെന്നും ഹര്‍ജിയിലുണ്ട്. പാലക്കാട്ടെ പൊതുപ്രവർത്തകനായ സിപി പ്രമോദാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam