
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം. 'അതിജീവിതയായ നടിക്കൊപ്പം' എന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കുറ്റവാളികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം. കോടതികളിലെ രേഖകളും തെളിവുകളും സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മാനദണ്ഡം വേണം. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 100-ലേറെ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നൽകിയത്. കെ കെ രമയും കെ ആർ മീരയും സാറാ ജോസഫും നിവേദനത്തിൽ ഒപ്പിട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam