'ഞാനുമുണ്ട് പിന്നാലെ', ഡീസലിന് പിന്നാലെ പെട്രോളും സർവകാല റെക്കോഡ് വിലയിൽ

By Web TeamFirst Published Jan 26, 2021, 6:27 AM IST
Highlights

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ നട്ടെല്ലൊടിയുന്നത് സാധാരണക്കാരന്‍റേതാണ്.

തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും സർവകാല റെക്കോഡിൽ. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് കൂടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. കൊച്ചിയിൽ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇതോടെ തകർന്നത്. 

തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ ലിറ്ററിന് 89 രൂപ 50 പൈസയാകും. 

ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ്. കൊച്ചിയിൽ ഇതോടെ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്. 

click me!