പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി പുരോഗമിക്കുന്നു; ജപ്തി വൈകിട്ടോടെ പൂർത്തിയാക്കാൻ സർക്കാർ 

By Web TeamFirst Published Jan 21, 2023, 2:40 PM IST
Highlights

കണ്ണൂർ താലൂക്കിൽ മാവിലായിയിലെ നൗഷാദിന്റെ 5 സെന്റ് സ്ഥലത്തിന്റെയും  കടമ്പൂരിലെ കെ വി നൗഷാദിന്റെ രണ്ടര സെന്റ് സ്ഥലത്തിന്റെയും ജപ്തി നടപടികൾ പൂർത്തിയായി.

തിരുവനന്തപുരം: സംസ്ഥാനത്താകെ ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ പുരോഗമിക്കുന്നു. കാസര്‍കോട്, കോഴിക്കോട്, വയനാട് , തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ ജപ്തി പൂര്‍ത്തിയായി. 23 പ്രവർത്തകരുടെ സ്വത്താണ് കോഴിക്കോട് കണ്ടുകെട്ടിയത്. മുഴുവൻ പേർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ നടപടികൾ പൂർത്തിയാക്കി സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. പലർക്കും സ്വന്തമായി വസ്തുവകകളില്ലെന്നാണ് കണ്ടെത്തൽ. 

 'പിഎഫ്ഐ ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണം'; പ്രവീൺ നെട്ടാരു വധക്കേസ് കുറ്റപത്രത്തില്‍ എന്‍ഐഎ

കണ്ണൂർ ജില്ലയിൽ ഇന്ന് 8 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. കണ്ണൂർ താലൂക്കിൽ മാവിലായിലെ നൗഷാദിന്റെ 5 സെന്റ് സ്ഥലത്തിന്റെയും  കടമ്പൂരിലെ കെ വി നൗഷാദിന്റെ രണ്ടര സെന്റ് സ്ഥലത്തിന്റെയും ജപ്തി നടപടികൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ സ്വത്തുക്കൾ ഇന്ന് വൈകിട്ടോടെ ജപ്തി ചെയ്യും. മലപ്പുറത്ത് ആളു മാറി ജപ്തി ചെയ്തെന്ന പരാതിയുയർന്നു. മുസ്ലീം ലീഗ് നേതാവും എടരിക്കോട് അഞ്ചാം വാർഡ് മെമ്പറും സി.ടി അഷ്റഫിന്‍റെ ഭൂമിയും ജപ്തി ചെയ്തെന്നാണ് പരാതി. 

ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി സർക്കാർ വേഗത്തിലാക്കിയത്. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് സർക്കാർ റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ നൽകും.

ഹൈക്കോടതി അന്ത്യശാസനം നൽകിയതോടെയാണ് മുൻകൂർ നോട്ടീസില്ലാതെ അതിവേഗ ജപ്തി നടപടികൾ ഇന്നലെ ആരംഭിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിൽ പിഎഫ്ഐ സംസ്ഥാന ജനറല്‍സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സി.എ.റഈഫിന്‍റെ പത്ത് സെന്‍റ് സ്ഥലവും ജപ്റ്റി ചെയ്തു. ആലുവയിൽ 68 സെന്‍റിൽ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാമ്പസിനും പിടി വീണു.  പാലക്കാട് 16, വയനാട് 14, ജപ്റ്റി. ഇടുക്കി 6, പത്തനംതിട്ട 3, ആലപ്പുഴയിൽ രണ്ടും നേതാക്കളുടെ സ്വത്തുക്കൾ ഇന്നലെ കണ്ടുകെട്ടി. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടികൾ. 

'പിഎഫ്ഐയുടെ റിപ്പോര്‍ട്ടര്‍', ആക്രമിക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സാദിഖെന്ന് എന്‍ഐഎ

 

 

click me!