ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് എത്തിക്കാന്‍ നീക്കം; സൂചന നൽകി ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Nov 11, 2020, 11:28 AM IST
Highlights

മരുന്ന് പരീക്ഷണം 90% വിജയം ആണെന്ന കമ്പനിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. ചർച്ചകൾ നടക്കുകയാണ് എന്ന സൂചന നൽകി ആരോഗ്യ മന്ത്രാലയം.

ദില്ലി: അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്സിന്‍ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഫൈസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നീക്കം.  

നേരത്തെ വിജയം കണ്ട റഷ്യന്‍ വാക്സിന്‍ സ്പുട്നിക് ഇന്ത്യയില്‍ വിതരണത്തിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും ഫൈസര്‍ ഇന്ത്യയിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുക.  അടുത്ത കൊല്ലം അഞ്ചുകോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സില്‍ ഉല്പാദനമാണ് ഫൈസര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നത് ഫൈസറിന്‍റെ ഇന്ത്യന്‍ പ്രവേശത്തിന് തടസ്സമാവുമെന്നും വിലയിരുത്തലുകളുണ്ട്.

click me!