സംസ്ഥാനത്ത് പി ജി ഡോക്ടർമാർ സമരത്തിലേക്ക്; തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും

By Web TeamFirst Published Jul 30, 2021, 6:35 PM IST
Highlights

ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. റിസ്ക് അലവൻസ് അനുവദിക്കണം എന്നും ആവശ്യം.

തിരുവനന്തപുരം: കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പി ജി ഡോക്ടർമാർ സമരത്തിലേക്ക്.  തിങ്കളാഴ്ച്ച 12 മണിക്കൂർ നോൺ കൊവിഡ് ഡ്യൂട്ടികളിൽ നിന്ന് പി ജി ഡോക്ടർമാർ വിട്ടുനിൽക്കും.  അത്യാഹിത, കൊവിഡ് ചികിത്സാ വിഭാഗങ്ങളിൽ നിന്ന് വിട്ടു നിൽക്കില്ല.

ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. കൊവിഡ് ചികിത്സ താഴേത്തട്ടിലേക്ക് വികേന്ദ്രീകരിക്കാത്തതിനാൽ പ്രധാന മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠനം നടക്കുന്നില്ല. റിസ്ക് അലവൻലസും, വർധിപ്പിച്ച വേതനവും ലഭിക്കാത്തതും സമരത്തിന് കാരണമാണ്.  സൂചന പണിമുടക്കില്‍ പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ സമരമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!