വീട്ടിൽ വച്ച് പ്രസവിച്ച യുവതി ഗുരുതരാവസ്ഥയിൽ: നവജാത ശിശു മരിച്ച നിലയിൽ

Published : Jul 09, 2020, 01:47 PM IST
വീട്ടിൽ വച്ച് പ്രസവിച്ച യുവതി ഗുരുതരാവസ്ഥയിൽ: നവജാത ശിശു മരിച്ച നിലയിൽ

Synopsis

കഴിഞ്ഞ ദിവസം വൈകിട്ട് രക്തസ്രവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജിലെത്തിച്ചു. പിന്നീട് ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തറിഞ്ഞത്. 

തൃശ്ശൂർ: മുള്ളൂർക്കരയിൽ പ്രസവവിവരം മറച്ചുവെച്ച് യുവതി രക്തസ്രാവത്തിന് ചികിത്സ തേടി. അമിത രക്തസ്രാവത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ കണ്ടെത്തിയത്. നവജാതശിശുവിന്റെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച വെച്ച ശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്.

ചാലക്കുടിയിൽ പിജിക്ക് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂർക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് രക്തസ്രവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്. 

യുവതിയുടേയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിനൊടുവിൽ യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് കുട്ടിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിലാണ് പ്രസവിച്ചത്. യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിന്റെ  മരണകാരണം പോസ്റ്റ്മോ‍‍ർട്ടത്തിന് ശേഷമേ വ്യക്തമാവൂ. പ്രസവം മറച്ചുവെക്കുകയും, മരണം പുറത്തിറയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക