വര വീണ ഡിസ്പ്ലേ മാറ്റി നല്‍കില്ലെന്ന് കമ്പനി; വാറണ്ടി കഴിഞ്ഞാലും കമ്പനി കുടുങ്ങും, അപ്ഡേഷനില്‍ കേടായ ഡിസ്പ്ലേ സൗജന്യമായി മാറ്റി യുവാവിന്‍റെ നിയമ വിജയം

Published : Jan 15, 2026, 02:35 PM IST
 phone screen problem after software update

Synopsis

സോഫ്റ്റ്‍വെയർ അപ്ഡേഷന് ശേഷം ഫോൺ ഡിസ്പ്ലേയിൽ വരകൾ വന്നതിനെ തുടർന്ന് മൊബൈൽ കമ്പനിക്കെതിരെ യുവാവ് നിയമ പോരാട്ടം നടത്തി. 

മലപ്പുറം: സോഫ്റ്റ്‍വെയർ അപ്ഡേഷനു പിന്നാലെ ഫോണ്‍ ഡിസ്പ്ലേയില്‍ വരകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് യുവാവ്. പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവനാണ് നിയമ പോരാട്ടം നടത്തിയത്. വാറണ്ടി കഴിഞ്ഞ ഫോണായതിനാല്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റി നല്‍കാനാവില്ലെന്ന കമ്പനിയുടെ നിലപാടാണ് മഹാദേവന്‍ നിയമപരമായി നേരിട്ടത്.

സമാനമായ പ്രശ്‌നം നേരിടുന്ന ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസവും മാതൃകയുമാണ് ഈ വിജയം. തന്റേതല്ലാത്ത കാരണത്താല്‍, കമ്പനി നല്‍കിയ അപ്ഡേഷന്‍ മൂലമാണ് ഫോണ്‍ തകരാറിലായതെന്ന് മഹാദേവന്‍ പറയുന്നു. ഫിസിക്കല്‍ ഡാമേജ് ഇല്ലാതിരുന്നിട്ടും വാറണ്ടിയുടെ പേര് പറഞ്ഞ് സാംസങ് സര്‍വീസ് സെന്റര്‍ കൈയൊഴിഞ്ഞതോടെയാണ് അദ്ദേഹം നിയമ സഹായം തേടിയത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അഭിഭാഷകന്‍ മുഖേന മൊബൈല്‍ കമ്പനിയുടെ ഹെഡ് ഓഫീസിലേക്കും സര്‍വീസ് സെന്ററിലേക്കും മഹാദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചു. പണം കൊടുത്തു മാറ്റേണ്ടി വരുമായിരുന്ന ഡിസ്പ്ലേ, രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ വക്കീല്‍ നോട്ടീസ് അയക്കാനുള്ള ചെറിയ ചെലവില്‍ മാത്രം മഹാദേവന്‍ നേടിയെടുത്തു. നോട്ടീസ് അയച്ച് ഏകദേശം ഒരു മാസത്തിനുള്ളില്‍ തന്നെ കമ്പനി അധികൃതര്‍ മഹാദേവനെ ബന്ധപ്പെടുകയും സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് തെറ്റില്ലെങ്കില്‍ വാറണ്ടി കഴിഞ്ഞാലും തകരാര്‍ പരിഹരിക്കാന്‍ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ ഇട്ട കേസ്; പ്രതി ചേർത്തയാൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി
'ഭയമുണ്ട്, പോരാട്ടം സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ്'; വിദഗ്ധസമിതിക്ക് മുന്നിൽ മൊഴി നൽകി  9 വയസ്സുകാരിയുടെ കുടുംബം