മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോ​ഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി

Published : Dec 14, 2023, 07:51 PM ISTUpdated : Dec 15, 2023, 01:37 AM IST
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോ​ഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി

Synopsis

ജീപ്പിലെത്തിയ പൊലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട്​ കൈയേറ്റം ചെയ്തു. സ്കൂട്ടർ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോയി. 

ആലപ്പുഴ: നവകേരള സദസ്സ് ആലപ്പുഴയിൽ മാധ്യമപ്രവർത്തകനുനേരെയും പൊലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട്​ കൈയേറ്റം ചെയ്തു. സ്കൂട്ടർ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോയി. ആലപ്പുഴ പള്ളിപ്പുറത്തു​വെച്ചായിരുന്നു സംഭവം. 

മുഖ്യമന്ത്രിയും സംഘവും തവണക്കടവിൽ ജങ്കാറിൽ ഇറങ്ങിയശേഷം അരൂരിലെ ആര്യങ്കാവ്​​ വേദിയിലേക്ക്​ പോവുകയായിരുന്നു. അവരുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം തടഞ്ഞപ്പോൾ സ്കൂട്ടർ നിർത്തി സ്റ്റാൻഡിട്ടശേഷം മാധ്യമ പ്രവർത്തകനാണെന്ന്​ അറിയിക്കുകയും തിരിച്ചറിയൽ കാർഡ്​ കാട്ടുകയും ചെയ്​തു. എന്നിട്ടും അസഭ്യം വിളിച്ചുകൊണ്ട്​ കൈയേറ്റത്തിന്​ മുതിർന്നു. സ്റ്റാൻഡിട്ട്​ വെച്ച സ്കൂട്ടർ തള്ളിമറിച്ചിട്ടു. അതിന്‍റെ താക്കോലും ഊരികൊണ്ടുപോയി. ഇന്ന് വൈകീട്ട്​ 5.30ന്​ പള്ളിപ്പുറത്തു​വെച്ചായിരുന്നു സംഭവം. 

ആലപ്പുഴയില്‍ ഇന്ന് മുഖ്യ മന്ത്രിയുടെ ബസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പൂച്ചാക്കലിൽ  പൊലീസ് സ്റ്റേഷന് മുന്നിൽ  വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. വൈസ് പ്രസിഡന്‍റ് ഗംഗ ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ