ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡനം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യ ഹർജി തള്ളി

Web Desk   | Asianet News
Published : Jul 30, 2021, 12:24 PM ISTUpdated : Jul 30, 2021, 12:32 PM IST
ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡനം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യ ഹർജി തള്ളി

Synopsis

ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ ആണ് തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് അറസ്റ്റിൽ ആയത്

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോ‌ടതി തള്ളി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ ആണ് തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് അറസ്റ്റിൽ ആയത്. ജൂൺ പത്തിനാണ് മാർട്ടിൻ ജോസഫ് അറസ്റ്റിലായത്.

ഫാഷൻ ഡിസൈനർ എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന മാർട്ടിൻ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷം ഇവരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെം​ഗളൂരുവിൽ എത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ യുവതിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്തവന്നശേഷം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.

ഇതിനിടയിൽ പ്രതി മാർട്ടിൻ ജോസഫ് ഒളിവിൽ പോയിരുന്നു. ഇയാളെ തൃശൂരിലെ വനത്തിനുള്ളിൽ നിന്ന് അതിസാഹസികമായാണ് പിടികൂടിയത്. ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തിയശേഷമാണ് ഇയാളെ പിടികൂടാനായി പൊലീസ് വനത്തിനുള്ളിൽ കയറിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം