ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യങ്ങൾ മാറി: കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി

Published : Jul 02, 2024, 03:32 PM ISTUpdated : Jul 02, 2024, 03:44 PM IST
 ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യങ്ങൾ മാറി: കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി

Synopsis

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ രം​ഗത്തെത്തി.  ചോദ്യപ്പേപ്പർ ഉളളടക്കം മാറിയതിൽ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. 

കണ്ണൂർ: ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യത്തിന് പകരം മറ്റൊരു വിഷയത്തിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കായി എത്തിച്ചത്. സംഭവത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ രം​ഗത്തെത്തി. ചോദ്യപ്പേപ്പർ ഉളളടക്കം മാറിയതിൽ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. 

ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസ് : ഒരാഴ്ച പിന്നിട്ടു, മൂന്ന് പ്രതികൾ കാണാമറയത്ത്, ബംഗളൂരുവിലേക്ക് കടന്നു ?
രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ, മരിച്ച നിലയിൽ കണ്ടെത്തിയ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്