അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; രണ്ട് അധ്യാപകരുടെ പെരഴുതിയ കുറിപ്പ് കണ്ടെടുത്തു

Published : Aug 22, 2019, 12:31 AM IST
അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; രണ്ട് അധ്യാപകരുടെ പെരഴുതിയ കുറിപ്പ് കണ്ടെടുത്തു

Synopsis

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അധ്യാപികയുടെ മരണത്തിൽ ദുരൂഹതയേറുന്നു. 


തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അധ്യാപികയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ആശ എൽ സ്റ്റീഫൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം. 

എൻസിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പിൽ പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'
തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു