എംജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ആധിപത്യം

By Web TeamFirst Published Aug 21, 2019, 7:53 PM IST
Highlights

കോട്ടയത്ത് 37 ൽ 37 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളത്ത് 41-ൽ 37 ഇടത്ത് എസ്എഫ്ഐ. മഹാരാജാസ് കോളേജിൽ എല്ലാ സീറ്റും എസ്എഫ്ഐക്ക്.

കൊച്ചി: എംജി സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ആധിപത്യം. കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ മിക്ക കോളേജുകളിലും മൃഗീയ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്. 

കോട്ടയത്ത് 37 ൽ 37 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളത്ത് 41-ൽ 37 ഇടത്ത് എസ്എഫ്ഐയാണ്. പത്തനംതിട്ടയിൽ 16 ൽ 14 കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചു.

മഹാരാജാസ്, മാല്യങ്കര എസ്എൻഎം കോളേജ്, കൊച്ചിൻ കോളേജ്, വൈപ്പിൻ ഗവ. കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കാലടി ശ്രീശങ്കര കോളേജ് യൂണിയൻ 20 വർഷത്തിന് ശേഷം കെഎസ്‍യു നേടി. ആലുവ യുസി കോളേജ്, കോതമംഗലം എംഎ കോളേജ് എന്നിവിടങ്ങളിലും കെഎസ്‍യു ജയിച്ചു.

ആലപ്പുഴ എടത്വാ സെന്‍റ് അലോഷ്യസ് കോളേജിൽ 14-ൽ 13 സീറ്റും എസ്എഫ്ഐക്കാണ്. 

click me!