കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി, ആശുപത്രിയില്‍

Published : Dec 14, 2020, 08:54 AM ISTUpdated : Dec 14, 2020, 09:31 AM IST
കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി, ആശുപത്രിയില്‍

Synopsis

കോടഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നി കുത്തിയത്. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് ഒന്നരമണിക്കൂർ പിന്നിടുമ്പോൾ 7.92 ശതമാനം പോളിം​ഗ്.  കണ്ണൂർ - 8.1,  കോഴിക്കോട് - 7.75,  മലപ്പുറം - 7.92,  മലപ്പുറം - 7.92 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം. 

Also Read: വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ഇതുവരെ 7.92 ശതമാനം പോളിം​ഗ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം