പ്രതിദിനം രണ്ടായിരം പേര്‍; ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി

Published : Dec 01, 2020, 04:45 PM IST
പ്രതിദിനം രണ്ടായിരം പേര്‍; ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി

Synopsis

ശബരിമല വനമേഖലയിൽ താമസിക്കുന്ന മലയരയ വിഭാഗക്കാർക്ക് കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ വനംവകുപ്പ് അനുമതി നൽകി.   

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും. ശനി,ഞായർ ദിവസങ്ങളിൽ മൂവായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. ശബരിമല വനമേഖലയിൽ താമസിക്കുന്ന മലയരയ വിഭാഗക്കാർക്ക് കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ വനംവകുപ്പ് അനുമതി നൽകി. 

മലയരയ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. മലയര സമൂഹത്തിന്‍റെ പ്രത്യേക അഭ്യർത്ഥ കണക്കിലെടുത്താണ് സർക്കാരിന്‍റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കൊവിഡിനെ തുടർന്ന് ശബരിമല ദർശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തുവെന്ന് രചയിതാവ്
'നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തി‍', അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുന്നത് തടയണമെന്ന് വനിതാ കമ്മീഷൻ