പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങള്‍ തന്നെ സ്ഥാനാർത്ഥിയാകും, ചിലപ്പോൾ മാറേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട: ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങള്‍ തന്നെ സ്ഥാനാർത്ഥിയാകും, ചിലപ്പോൾ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണം താൻ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മത്സരിക്കുമോ എന്ന് പറയാത്തത് സെക്രട്ടറിയേറ്റ് അംഗങ്ങൾക്കിടയിൽ പിന്നീട് ചർച്ചയായി. തുടർഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാർട്ടി നിർദ്ദേശിച്ച ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നൽകിയാണ് മടങ്ങിയത്. ഒന്നരമണിക്കൂറിലധികം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പങ്കെടുത്തു.