
സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു.പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല.കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ.സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി..കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു തിരിച്ചടി നേരിട്ടത് ആണ് ഇതിനു കാരണം
കേരളക്കാരുടെത് ശുദ്ധ മനസാണ് . രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. ഇത്തവണ കോൺഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതു പക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടായിരുന്നില്ല.വയനാടിന്‍റെ ജീവൽ പ്രശ്നങ്ങളിൽ ഒന്നും രാഹുൽ ഇടപെട്ടില്ല.ലോക്സഭയിൽ ഉന്നയിക്കാൻ പോലും രാഹുൽ തയ്യാറായില്ല.
പൗരത്വനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിലെ എംപി എന്തെങ്കിലും പറഞ്ഞോ?അന്നത്തെ പ്രതിഷേധങ്ങളിൽ രാഹുലിനെക്കാൾ കൂടുതൽ ആനി രാജ രംഗത്ത് ഉണ്ടായിരുന്നു.ജനങ്ങൾക്ക് കുറ്റബോധം ഉണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ യുഡിഎഫിന് ന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം ഉണ്ട്..രാഹുൽ ഗാന്ധിയുടെ നേത്രത്തിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്ത്.. CAA യെ കുറിച്ചു രാഹുല്‍ എന്തെങ്കിലും മിണ്ടിയോയെന്നും പിണറായി ചോദിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam