2011 -16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല,എന്നാൽ യുഡിഎഫ് ഭരണം എന്ന ദുരന്തമുണ്ടായി,പരിഹാസവുമായി പിണറായി

Published : Jan 12, 2025, 06:52 PM IST
2011 -16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല,എന്നാൽ യുഡിഎഫ് ഭരണം എന്ന ദുരന്തമുണ്ടായി,പരിഹാസവുമായി പിണറായി

Synopsis

ഇപ്പോൾ എല്ലാം ഭംഗിയായി നടക്കുന്നു,യുഡിഎഫ് ഉം എൽഡിഎഫ്ഉം തമ്മിലുള്ള വ്യത്യാസം ഇതാണ്

ആലപ്പുഴ: 2011- 16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല.എന്നാൽ യുഡി എഫ് ഭരണം എന്ന ദുരന്തമുണ്ടായെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നാഷണൽ ഹൈവേ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.എൽഡിഎഫ് അത് നടപ്പാക്കി.യുഡിഎഫ് ഉം എൽഡിഎഫ് ഉം തമ്മിലുള്ള വ്യത്യാസം ഇതാണ്.ഇപ്പോൾ എല്ലാം ഭംഗിയായി നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിൽ സിപിഎം കുതിച്ചുയരും.സമ്മേളനത്തിന്‍റെ  പൊതു വികാരം അതായിരുന്നു.ആരോഗ്യപരമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്.ഒരു തരത്തിലുമുള്ള അനാരോഗ്യ പ്രവണതയും സമ്മേളനത്തിലുണ്ടായില്ല.സംഘടനയ്ക്ക് അഭിമാനിക്കാവുന്ന സമ്മേളനം ആണ് നടന്നത്.മുൻപ് പാർട്ടിക്കകത്ത് വിവിധ തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു
അത് വഴി വലതുപക്ഷ മാധ്യമങ്ങൾ ഈ പാർട്ടിയെ തകർക്കാം എന്ന് മോഹിച്ചു നടന്നിരുന്നു.എന്നാൽ തെറ്റായ  പ്രവണത തിരുത്തി മുന്നോട്ട് പോകാൻ പാർട്ടിക്കായി

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇടതിന് ആശങ്കയുണ്ടാക്കുന്നു.വലതുപക്ഷ ശക്തികൾ രൂക്ഷമായ ആക്രമണം അഴിച്ചു വിടുന്നു.ഇടതുപക്ഷത്തിന് മാത്രമേ രാജ്യത്ത് നടപ്പായിവരുന്ന തെറ്റായ കാര്യങ്ങളെ എതിർക്കാനാകൂ.ഏതോ കാലത്ത് സമ്മേളനം നടത്തുന്ന പാർട്ടികളെ ജനാധിപത്യ പാർട്ടികൾ എന്നു പറയുന്നു.കൃത്യമായ ഇടവേളയിൽ സമ്മേളനവും തിരഞ്ഞെടുപ്പും നടത്തുന്ന CPM നെ ജനാധിപത്യ പാർട്ടി എന്നു വിളിക്കുന്നില്ല.കൃത്യമായ ജനാധിപത്യ പ്രക്രിയ നടത്തുന്ന CPM നെ അങ്ങിനെ വിശേഷിപ്പിക്കാൻ മടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി