നയിക്കാൻ ക്യാപ്റ്റനെത്തുന്നു; പിണറായിയുടെ പ്രചാരണത്തിൽ കെ റെയിൽ വിഷയമാകുമോ?ആകാംക്ഷ തുടരുന്നു

Web Desk   | Asianet News
Published : May 12, 2022, 04:17 AM IST
നയിക്കാൻ ക്യാപ്റ്റനെത്തുന്നു; പിണറായിയുടെ പ്രചാരണത്തിൽ കെ റെയിൽ വിഷയമാകുമോ?ആകാംക്ഷ തുടരുന്നു

Synopsis

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റൻ എത്തുന്നത്. ഇന്നലെ വൈകിട്ട് പിണറായി കൊച്ചിയലെത്തിയതോടെ ഇടത് ക്യാമ്പ് ആവേശത്തിലാണ്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ സർക്കാരിനും തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.തൃക്കാക്കരയുടെ അണിയറയിൽ ഇനി പ്രചാരണത്തിന്‍റെ ചുക്കാൻ മുഖ്യന്ത്രി ഏറ്റെടുക്കും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

കൊച്ചി :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ (thrikkakara by election)ഭാ​ഗമായി പ്രചാരണത്തിന് മുഖ്യമന്ത്രി(chief minister )പിണറായി വിജയൻ (pinarayi vijayan) ഇന്നെത്തും. സിൽവർ ലൈൻ (silver line)ഇടത് മുന്നണി പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴും സർവേ കല്ലിടൽ നിർത്തിയതിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാർ.സ്ഥാനാർഥി സഭാ നോമിനിയെന്ന ആരോപണത്തിലും പിണറായിയുടെ മറുപടിയുണ്ടായേക്കും.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റൻ എത്തുന്നത്. ഇന്നലെ വൈകിട്ട് പിണറായി കൊച്ചിയലെത്തിയതോടെ ഇടത് ക്യാമ്പ് ആവേശത്തിലാണ്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ സർക്കാരിനും തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.തൃക്കാക്കരയുടെ അണിയറയിൽ ഇനി പ്രചാരണത്തിന്‍റെ ചുക്കാൻ മുഖ്യന്ത്രി ഏറ്റെടുക്കും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

സിപിഎം പ്രചാരണത്തിൽ പ്രധാന വിഷയം സിൽവർലൈൻ ആണ്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുറ്റിയടി നിർത്തിയെന്ന പരിഹാസമാണ് യുഡിഎഫ് ഉയർത്തുന്നത്.തൃക്കാക്കരയിൽ തോറ്റാൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു.

ഇത്തരം വിമർശനങ്ങൾ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ മറികടക്കാമെന്നാണ് ഇടത് പ്രവർത്തകർ കരുതുന്നത്.സ്ഥാനാർഥി സഭാ നോമിനിയാണെന്നതായിരുന്നു മണ്ഡലത്തിൽ ഇടത് മുന്നണി തുടക്കത്തിൽ നേരിട്ട മറ്റൊരാരോപണം.

സഭയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിട്ടെന്ന് ഇടത് ക്യാമ്പ് ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രി മറുപടി നൽകിയേക്കും.കെവി തോമസ് ഇതാദ്യമായി സിപിഎം പ്രചാരണ വേദിയിലെത്തുന്നുവെന്ന പ്രത്യേകതയും പിണറായി പങ്കെടുക്കുന്ന കൺവെൻഷനുണ്ട്.സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള ഇടത് നേതാക്കളും കഎവൻ,ൻിൽ എത്തും. വൈകിട്ട് 4 മണിയ്ക്ക് പാലാരവിട്ടത്താണ് ഇടത് കൺവെൻഷൻ.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം