
തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം പിടിച്ചതോടെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വമിപ്പിക്കുന്ന വിഷപ്പുകയാണ് ജനം ശ്വസിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഇന്ത്യയിലെ മാലിന്യമല കത്തുന്നു, വിഷപ്പുകയിൽ ശ്വാസംമുട്ടി ജനങ്ങൾ " അന്താരാഷ്ട്ര മാധ്യമമായ CNNൻ്റെ തലക്കെട്ടാണിത്....!
നമ്മുടെ കൊച്ചിയെക്കുറിച്ചാണ് അമേരിക്കൻ മാധ്യമത്തിലെ ഈ വാർത്ത ....മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തത്...
തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണം...
അഴിമതിയുടെ വിഷപ്പുകയാണ് ജനങ്ങൾ ശ്വസിക്കുന്നതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നു...
സോൺട്ര ഇൻഫോടെക് എന്ന തട്ടിപ്പ് കമ്പനി, ഇടതുസർക്കാരുമായി ചേർന്ന് നടത്തിയ കോടികളുടെ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം....
കർണാടക മുഖ്യമന്ത്രി 2019 ൽ സോൺട്ര ഇൻഫാടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്..
2020 ൽ അതേ കമ്പനിക്ക് കേരളത്തിൽ KSIDCയുടെ ' പ്രത്യേക ഇടപെടലിൽ ' ബ്രഹ്മപുരം കരാർ ലഭിച്ചത് എങ്ങനെയാണ് ?
കരാർ കാലാവധിക്കുള്ളിൽ പാതിപോലും പണി പൂർത്തിയാക്കാതിരുന്ന കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നിർദേശം എവിടെ നിന്നായിരുന്നു ?
ഇതേ കമ്പനിയെ 2023 ഫെബ്രുവരിയിൽ ജപ്പാനുമായി ചേർന്നുള്ള കോഴിക്കോട് പദ്ധതി ഏൽപ്പിക്കാൻ പിണറായി വിജയൻ തന്നെ മുൻകയ്യെടുത്തത് എങ്ങനെ ?
സോൺട്ര ഇൻഫാടെക് വൈക്കം വിശ്വൻ്റെ മരുമകൻ്റെതാണെന്ന് " എനക്കറിയില്ല " എന്ന് നാളെ കേരളത്തോട് പറയാൻ പിണറായി വിജയൻ എന്ന, രാഷ്ട്രീയ ധാർമികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി മടിക്കില്ല...
പക്ഷേ, കേരളത്തിലെ ജനങ്ങളോടാണ് പറയാനുള്ളത്...
കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വമിപ്പിക്കുന്ന വിഷപ്പുകയാണ് നിങ്ങൾ ശ്വസിക്കുന്നത്...
ബംഗാളിലെ, തൃപുരയിലെ ജനങ്ങളെ ദശകങ്ങൾ പിന്നോട്ടു നടത്തിയ ,ഒടുവിൽ അവർ ആട്ടിപ്പായിച്ച ഈ അഴിമതിക്കൂട്ടത്തെ ഇനിയും സഹിക്കണോയെന്ന് ശ്വാസം തിരികെ കിട്ടുമ്പോൾ നിങ്ങൾ തീരുമാനിക്കുക !
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam