
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്സീൻ സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം കേന്ദ്രം 28,44,300 ഡോസ് വാക്സീൻ തരും. കേരളം നേരിട്ട് 8, 26, 630 വാക്സീൻ വാങ്ങുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി നന്ദകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, കേരളത്തിലേക്കുള്ള 30 ലക്ഷം ഡോസ് സ്പുട്നിക് വാക്സീൻ ഹൈദരാബാദിലെത്തി. 56 മെട്രിക് ടൺ വാക്സീൻ ഇതുവരെ ഇറക്കുമതി ചെയ്തതിൽ ഏറ്റവും കൂടിയ അളവാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam