
കൊച്ചി: സംസ്ഥാനത്ത് നിപ വൈറസ് ബാധയുടെ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകളെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഐസൊലേഷൻ വാർഡിലുള്ളവർക്ക് വൈറസ് ബാധയില്ലെങ്കിലും ജാഗ്രത അവസാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈറസ് ബാധയുടെ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്ര സഹായത്തോടെ ഗേവഷണം തുടങ്ങാൻ ആരോഗ്യ പ്രവർത്തകർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നിപയ്ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്നും കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം പിണറായി വിജയൻ പറഞ്ഞു. അതേസമയം, കേരളത്തിൽ കൂടുതൽ വൈറോളജി ലാബുകൾക്ക് കേന്ദ്ര സഹായം തേടി ആരോഗ്യമന്ത്രി നാളെ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും. ഐസോലേഷൻ വാർഡിൽ ചികിത്സയിലുള്ള എട്ട് പേരിൽ ആറ് പേർക്കും രോധബാധയില്ലെന്ന് ഇന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ്പാ വൈറസ് ബാധയുടെ ഭീതി മാറുന്നതിന്‍റെ റിപ്പോർട്ടാണ് ഇന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്ത് വന്നത്. കൊച്ചി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയിലുള്ള എട്ടിൽ ആറ് പേർക്കും വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. രണ്ട് പേരുടെ പരിശോധന ഫലം നാളെ രാവിലെ ലഭ്യമാകും. നിപ വൈറസ് രോഗം ബാധിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്.
Also Read: ചികിത്സയിൽ കഴിയുന്ന ആറ് പേര്‍ക്കും നിപ ഇല്ല; പൂനെയിൽ നിന്ന് പരിശോധനാ ഫലം കിട്ടി
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിൽ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ആശങ്കമാറിയെങ്കിലും ജാഗ്രത തുരാൻ നിർദ്ദേശിച്ചു. ഇതിനിടെ, കേന്ദ്ര ആരോഗ്യവിദഗ്ധരടക്കമുളളവർ വടക്കൻ പറവൂരിൽ നിപ രോഗബാധിതനായ വിദ്യാർഥിയുടെ വീട്ടിലെത്തി പരിശോധനകൾ നടത്തി.
നിപയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനാൽ സർക്കാരിന് മുന്നിൽ ഇനി വെല്ലുവിളികളില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടായാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ കോഴിക്കോട് വൈറോളജി ലാബ് പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
Also Read: നിപ ഭീഷണി: കൂടുതല്‍ കേന്ദ്ര സഹായം തേടി ആരോഗ്യമന്ത്രി കെകെ ശൈലജ ദില്ലിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam