നരേന്ദ്രമോദി നാളെ കേരളത്തിൽ; പ്രധാനമന്ത്രിയുടെ ആദ്യ'അഭിനന്ദൻ സഭ' ഗുരുവായൂരിൽ

Published : Jun 06, 2019, 04:08 PM ISTUpdated : Jun 06, 2019, 06:08 PM IST
നരേന്ദ്രമോദി നാളെ കേരളത്തിൽ; പ്രധാനമന്ത്രിയുടെ ആദ്യ'അഭിനന്ദൻ സഭ' ഗുരുവായൂരിൽ

Synopsis

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് ശേഷം നരേന്ദ്രമോദി ബിജെപി സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കും, നാല് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവര്‍ത്തകരാണ് 'അഭിനന്ദൻ സഭ'യിൽ പങ്കെടുക്കുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ തങ്ങും . ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂര്‍ക്ക് തിരിക്കുക. തുടര്‍ന്ന് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും.

ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദൻ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക. 

തിരികെ 12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി  1.55 വരെ എയര്‍പോര്‍ട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ദില്ലിക്ക് മടങ്ങും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ