'വാക്‌സീനായി സംസ്ഥാനങ്ങൾ തമ്മില്‍ മത്സരിക്കേണ്ട സാഹചര്യം'; വിമര്‍ശനവുമായി മുഖ്യമന്ത്രി

Published : Jun 18, 2021, 09:32 PM ISTUpdated : Jun 18, 2021, 09:39 PM IST
'വാക്‌സീനായി സംസ്ഥാനങ്ങൾ തമ്മില്‍ മത്സരിക്കേണ്ട സാഹചര്യം'; വിമര്‍ശനവുമായി മുഖ്യമന്ത്രി

Synopsis

പൊതുമേഖലാ മരുന്ന് കമ്പനികൾക്ക് വാക്സീൻ ഉൽപാദിപ്പിക്കാൻ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: രാജ്യത്തെ വാക്സീൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സീൻ ഉത്പാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വാക്‌സീൻ ലഭിക്കാൻ സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമാണുള്ളത്. ഉയർന്ന വില പറയുന്നവർക്ക് വാക്‌സീൻ കിട്ടുന്നു. പൊതുമേഖലാ മരുന്ന് കമ്പനികൾക്ക് വാക്സീൻ ഉൽപാദിപ്പിക്കാൻ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം