മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു, ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

Published : Apr 19, 2024, 11:29 AM ISTUpdated : Apr 19, 2024, 11:47 AM IST
മൊഴിയെടുക്കാന്‍ വിളിപ്പിച്ച്  രാത്രി വൈകും വരെ ഇരുത്തുന്നു, ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

Synopsis

പ്രധാനപ്പെട്ട വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുകയാണ്.ഇങ്ങനെയാണോ അന്വേഷണ ഏജൻസികള്‍ പെരുമാറേണ്ടത്.ജില്ലാ സെക്രട്ടറിയെ വിട്ടത് രാത്രി വൈകിയെന്നും പിണറായി വിജയന്‍

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപിടിക്കുന്നു.ഒരു തെളിവിന്‍റേയും അടിസ്ഥാനത്തിൽ അല്ല ഈ നടപടി.ബിജെപി ഇതൊരു അജണ്ട ആക്കി.ഇതാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി.രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് ജനാധിപത്യത്തിന്‍റെ   നഗ്നമായ ലംഘനമാണ്.കേന്ദ്ര അന്വേഷണ ഏജൻസികളുടെ  സമ്മർദ്ദ തന്ത്രത്തിന്‍റെ  ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കി.ചിലർ സമ്മർദത്തിനു വഴങ്ങുന്നു.അഴിമതിയെ ഇല്ലാതാക്കണം എന്നതല്ല ബിജെപിയുടെ ലക്ഷ്യം.അഴിമതിക്കാർ അല്ലാത്ത പ്രതിപക്ഷ നേതാക്കളെ പ്രയാസത്തിലാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ഇതര നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ കോൺഗ്രസ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പമാണ്.ഇതാണ് കോൺഗ്രസ്‌ നിലപാട്.കേജരിവാൾ കേസ് ഉദാഹരണം.കേരളത്തിന്‍റെ  അനുഭവവും ഒന്നാണ്. കോൺഗ്രസിന്‍റെ  പഴയ രീതിയിൽ മാറ്റം ഇല്ല.കിഫ്‌ബിക്കെതിരായ അന്വേഷണത്തിൽ കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് ഉദാഹരണം.
ഇത് ആരെ സഹായിക്കാൻ ആണെന്നും പിണറായി ചോദിച്ചു.മൊഴി എടുപ്പ് എന്ന് പറഞ്ഞ് വിളിപ്പിച്ചു എത്ര സമയമാണ് ഇഡി നിർത്തിക്കുന്നത്.ഇഡി ക്ക് ചോദിക്കാൻ ഒന്നും ഇല്ല
മണിക്കൂറുകൾ ഇങ്ങനെ പോകുന്നു.പ്രധാനപ്പെട്ട വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസികൾക്ക് നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ വകുപ്പുണ്ടോ?ചിലരെ രാത്രി വൈകുന്നത് വരെയാണ് ഇരുത്തുന്നത്.സിപിഎമ്മിനെ എതിർക്കുന്ന മാധ്യമങ്ങൾക്കു നല്ല ഹരം.ജില്ലാ സെക്രട്ടറിയെ ഇഡി  വിട്ടയച്ചത് രാത്രി വൈകിയാണെന്നും പിണറായി പറഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

42 വർഷമായി സജീവ പ്രവർത്തകൻ; സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ
'ജയസാധ്യതയുള്ള സീറ്റ് നൽകാൻ പാർട്ടി തയ്യാർ, പക്ഷേ ഇക്കാരണത്താല്‍ മത്സരിക്കാനില്ല'; നയം വ്യക്തമാക്കി ചെറിയാൻ ഫിലിപ്പ്