വിഡി സതീശനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; 'മുഖ്യമന്ത്രിയുടെ പരാമർശം തീരമേഖലയെ അവഹേളിക്കുന്നത്'

Published : Aug 12, 2026, 11:42 AM IST
Pinarayi Vijayan

Synopsis

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കാണാതായ മത്സ്യത്തൊഴിലാളിയുടെ മകൾക്കെതിരായ സൈബർ ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു.

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർ നിരാലംബരാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള പല പരാമർശങ്ങളും അതിരുവിടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിക്കുന്നതിനും തങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരത്തിലേക്ക് അവരെ എത്തിക്കുന്നതിനും കാരണമായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ ഈ പ്രതിസന്ധി പരിഹരിക്കാനാകും. ദുരന്തബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുന്നതാണ് അഭികാമ്യം. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചു. ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് അറിവുള്ള വകുപ്പുകൾ എന്തുകൊണ്ട് സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചില്ലെന്നും പിണറായി വിജയൻ ചോദിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സാന്നിധ്യക്കുറവും അനാസ്ഥയുമാണ് ഗൗരവകരമായ പ്രശ്നം. ദുരന്തം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് മന്ത്രിമാർ സ്ഥലം സന്ദർശിക്കുന്നത്. ഇത് സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിക്കെതിരെ യുഡിഎഫ് അനുകൂലികൾ നടത്തുന്ന അതിരൂക്ഷമായ സൈബർ ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു. ക്വട്ടേഷൻ സംഘങ്ങളെപ്പോലെയാണ് ഒരു വിഭാഗം അണികൾ പെരുമാറുന്നത്. അനീതിക്കെതിരെ പ്രതികരിച്ച ഒരു പെൺകുട്ടിക്കെതിരെ അതിക്രമം അഴിച്ചുവിട്ടവർക്കെതിരെ സർക്കാർ എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പിണറായി വിജയൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടായില്ല എന്ന വാദം പൊളിയുന്നു; അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു; എംവി ഗോവിന്ദനെയും വി ശിവൻകുട്ടിയെയും അടക്കം ചോദ്യം ചെയ്തേക്കും