ജി സുധാകരൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. ജില്ലാ നേതൃത്വത്തിലുള്ളവർ പോലും കൃത്യമായി സുധാകരന് മറുപടി പറയുന്നില്ല

ആലപ്പുഴ: ഇടതുമുന്നണി സർക്കാർ സാധാരണക്കാരിൽ നിന്ന് അകന്നുപോയെന്ന് ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ വിമർശനം. ഇതാണ് തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചത് എന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. വർഗ്ഗ ബഹുജന സംഘടനകളുടെ അംഗത്വ വിതരണത്തിൽ വീഴ്ചയുണ്ടായി. വർഗ്ഗ ബഹുജന സംഘടന അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും കിട്ടിയില്ല. ജി സുധാകരൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. ജില്ലാ നേതൃത്വത്തിലുള്ളവർ പോലും കൃത്യമായി സുധാകരന് മറുപടി പറയുന്നില്ല എന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം