അണുനാശിനി ടണലുകള്‍ അശാസ്ത്രീയം; പ്രവര്‍ത്തിക്കുന്ന ടണലുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Published : Apr 15, 2020, 06:27 PM IST
അണുനാശിനി ടണലുകള്‍ അശാസ്ത്രീയം; പ്രവര്‍ത്തിക്കുന്ന ടണലുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Synopsis

ചിലയിടങ്ങളില്‍ അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: അണുനാശിനി ടണലുകള്‍ അശാസ്ത്രീയമാണെന്നും അവ ഒഴിവാക്കണമെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ അശാസ്ത്രീയത നേരത്തെ പറഞ്ഞതാണ്. ചിലയിടങ്ങളില്‍ അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ശ്രീചിത്രയില്‍ ഡിസ്ഇന്‍ട്രക്ഷന്‍ ഗേറ്റ് വേ എന്ന പേരില്‍ ശാസ്ത്രീയമായ ഒരു ഗേറ്റ് വേ വികസിപ്പിച്ചിട്ടുണ്ട്. അതുമായി അശാസ്ത്രീയ ടണലുകളെ താരതമ്യം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടണലിലൂടെ കടന്നുപോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം ചിലയിടങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ അത് അശാസ്ത്രീയമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം