തിരുവനന്തപുരം: സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ വിജയിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം അട്ടിമറിക്കാനായിരുന്നു പോളിങ് ദിനത്തിലെ അദ്ദേഹത്തിന്‍റെ ആഹ്വാനം എന്നും പിണറായി കുറ്റപ്പെടുത്തി. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു പോളിംഗ് ദിനത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞത്.
അതേസമയം എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മകളെ എംജി സര്‍വകലാശാല സിൻഡിക്കേറ്റില്‍ നിന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ രാജിവെപ്പിച്ചു. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam