K Rail : കെ റെയിലിനെ എതിര്‍ക്കുന്നതിന് പിന്നില്‍ സ്വന്തം നിലനില്‍പ്പിനെ ഭയക്കുന്നവര്‍; വിമര്‍ശിച്ച് പിണറായി

Published : Feb 10, 2022, 02:11 PM ISTUpdated : Feb 10, 2022, 03:55 PM IST
K Rail : കെ റെയിലിനെ എതിര്‍ക്കുന്നതിന് പിന്നില്‍ സ്വന്തം നിലനില്‍പ്പിനെ ഭയക്കുന്നവര്‍; വിമര്‍ശിച്ച് പിണറായി

Synopsis

തങ്ങളുടെ നിലനിൽപ്പ് തകിടം മറിയമോ എന്ന് ഭയക്കുന്നവരാണ് കെ റെയിൽ ഉൾപ്പടെ പദ്ധതികളെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). നാടിന്റെ വികസനത്തെ പിന്തുണക്കാത്ത ചില മനസുകൾ ഉണ്ട്. അവരുടെ വാക്കുകൾ നാടിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ നിലനിൽപ്പ് തകിടം മറിയമോ എന്ന് ഭയക്കുന്നവരാണ് കെ റെയിൽ  (K Rail) ഉൾപ്പടെ പദ്ധതികളെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കൊവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമായ സഹായം കേന്ദ്രത്തിൽ നിന്നും ലഭിച്ചില്ല. സഹായിക്കാൻ ചിലർ വന്നപ്പോൾ അവരുടെ സഹായം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 53 സ്കൂളുകൾ കൂടി മുകവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മപരിപാടിയുടെ ആദ്യ പരിപാടിയാണിത്. നൂറിദിനപരിപാടിയുടെ ഭാഗമായി 17000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Also Read : മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു

Also Read : 'യുപി കേരളം പോലെയായാൽ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല'; ആദിത്യനാഥിന് മറുപടിയുമായി പിണറായി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'