
കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിൽ ഇടതു പക്ഷം വലിയ പങ്കു വഹിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇന്ത്യ മുന്നണിയളയുടെ തുടക്കം മുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ചില വിട്ടു വീഴ്ചകൾ ചെയ്യുക എന്നതാണ് മുന്നണിയിൽ പ്രധാനമാണ്. കോൺഗ്രസ് കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നിലപാട് കാരണം ഇന്ത്യ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപിക്കൊപ്പം പോയി. ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ത്യ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായി പോയ് എന്നു പറയാൻ കഴിയില്ല.
ബിജെപി ക്കു ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാൻ കാരണം ഇന്ത്യ മുന്നണി. ശക്തമായ പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാൻ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതിൽ കരുത്തു വളർത്തി എടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയനയിൽ ഉൾപ്പെടെ കോൺഗ്രസിന് സങ്കുചിത താൽപര്യമായിരുന്നു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കാണിച്ച ദുർവശിയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രയാസവുമാണ് ബിജെപിക്ക് സഹായകമായത്. രാജ്യസഭ അംഗമായിരുന്ന കെ.സി. വേണുഗോപാലാണ് ആലപ്പുഴ മത്സരിച്ചത്. ആ രാജ്യസഭ സീറ്റ് ബിജെപിക്കു കിട്ടുമെന്ന് കോൺഗ്രസിന് അറിയാമായിരുന്നു.
ദില്ലിയിൽ എഎപിയാണ് ബിജെപിയെ സമർത്ഥമായി നേരിട്ടത്. എഎപി നേതാവ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നു കോൺഗ്രസ് ചോദിച്ചു. ഈ നിലപാട് ആപിനെ ദുർബലപ്പെടത്താൻ ബിജെപിക്ക് സഹായകമായി. കോൺഗ്രസ് കൊടുത്ത പരാതിയാണ് ബിജെപിയെ സഹായിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പു വന്നപ്പോൾ ആപ്പിന്റെ കൂടെ കോൺഗ്രസ് നിന്നില്ല. ബിജെപി വിരുദ്ധ മുന്നേറ്റത്തിൽ കോൺഗ്രസ് വിള്ളൽ വീഴ്ത്തുന്നു. ഡിഎംകെ യുടെ കാര്യത്തിൽ സാമാന്യ യുക്തിക്കു ചേരാത്ത കാര്യം കോൺഗ്രസ് കാണിച്ചു. പരസ്പര ചർച്ച ഇല്ലാതെയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മുന്നണി മാറിയത്. ഇടതുപക്ഷം മര്യാദ പാലിച്ചാണ് നിലപാട് എടുത്തത്. ഇടതുപക്ഷത്തെ തകർക്കുക എന്ന ബിജെപി രാഷ്ട്രീയ അജണ്ടയുടെ കൂടെയാണ് കോൺഗ്രസ് നിൽക്കുന്നത്. അതിനു കോൺഗ്രസ് അഖിലേന്ത്യാ നേതാക്കൾ തന്നെ ഇടതു പക്ഷത്തെ ആക്രമിക്കുന്നു. ബിജെപി സർക്കാർ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ നടപടി എടുത്തു. കേന്ദ്ര ഏജൻസികൾ അവരെ ചോദ്യം ചെയ്തപ്പോൾ ശക്തമായി ഇടതുപക്ഷം എതിർത്തു. രാഹുലിന്റെ എം പി സ്ഥാനം അയോഗ്യമാക്കാൻ നീക്കം നടന്നപ്പോൾ ഇടതു പക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു. കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചപ്പോൾ ഇടതു പക്ഷം എതിർത്തു.
കോൺഗ്രസ് രാജ്യവ്യാകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസിന് ആത്മാർഥത ഇല്ല. യുഡിഎഫ് സർക്കാരിന്റെ ഓരോ നടപടിയും സംഘപരിവാർ അജണ്ടകൾക്ക് കീഴ്പ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. സത്യപ്രതിജ്ഞയിലെ വന്ദേ മാതരം മുതൽ ഇത് കാണാം. സംഘപരിവാർ സംഘടന നേതാവിനെ എംജി വിസി ആക്കി നിയമിച്ചു. ഇതിനെതിരെ സർക്കാർ ശബ്ദം ഉയർത്തിയോ. എന്നിട്ട് എൽഡിഎഫ് സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്നു. പിഎം ശ്രീയിൽ വല്ലാത്ത ശങ്കയിലാണ് യുഡിഎഫ്. എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam