
തിരുവനന്തപുരം: 102-ാം പിറന്നാൾ ആഘോഷിക്കുന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ നന്മയ്ക്കായി സ്വയമര്‍പ്പിച്ച ഗൗരിയമ്മയുടെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് അവർ വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്. ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച അനവധി സംഭാവനകൾ ഗൗരിയമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമർപ്പിച്ച സഖാവിൻ്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. ഇന്ന് ഗൗരിയമ്മയുടെ 102-ആം ജന്മ ദിനമാണ്. സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam