'ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ ആശംസ

Published : May 25, 2020, 04:05 PM ISTUpdated : May 25, 2020, 04:06 PM IST
'ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ ആശംസ

Synopsis

അതേസമയം, പിറന്നാള്‍ ദിനത്തിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനത്തിന് ഒരു ഉപകാരവുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിറന്നാള്‍ ദിനത്തിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനത്തിന് ഒരു ഉപകാരവുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രകടപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയെന്നു പറയുന്നത് അവകാശവാദം മാത്രമാണ്. രാഷ്ട്രീയകൊലപാതകങ്ങളും ബന്ധു നിയമനങ്ങളും സ്വജനപക്ഷപാതവും ആണ് സർക്കാരിന്‍റെ മുഖമുദ്ര. നവകേരള നിർമാണത്തിൽ ഒരിഞ്ച് പോലും സർക്കാർ മുന്നോട്ട് പോയില്ല. രണ്ട് വർഷമായിട്ടും നവകേരള പ്രതിജ്ഞ പുതുക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്. റിബിൾഡ് കേരള മല എലിയെ പ്രസവിച്ച പോലെയാണ്.

ഏത് സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ മാത്രമേ ഈ സർക്കാരും ചെയ്തിട്ടുള്ളൂ. പുതിയ ഒരു പദ്ധതിയും ഇല്ല. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ല. 2000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ലോകബാങ്ക് സഹായം പോലും സർക്കാർ വകമാറ്റി ചെലവാക്കി.

2000 കോടിയുടെ തീരദേശ പാക്കേജിൽ നിന്നും ഒരു രൂപ പോലും ചെലവക്കിയില്ല. കൊവിഡിന്‍റെ മറവിൽ അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് അടക്കമുള്ള ദുരന്തസമയങ്ങളിൽ പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചു. പക്ഷെ അഴിമതിയും ധൂർത്തും ചൂണ്ടികാണിക്കാതെ മുന്നോട്ട് പോകാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി