നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല, സമ്പർക്കപ്പട്ടിക ഉയർന്നേക്കാം: മുഖ്യമന്ത്രി

Published : Sep 19, 2023, 06:03 PM ISTUpdated : Sep 19, 2023, 06:25 PM IST
നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല, സമ്പർക്കപ്പട്ടിക ഉയർന്നേക്കാം: മുഖ്യമന്ത്രി

Synopsis

നീണ്ട ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. 

തിരുവനന്തപുരം : കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.  

1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്.  994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ  ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്.  എല്ലാവരും പങ്കാളികളായി. മരുന്ന് മുതൽ  ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ നൽകി. 1099 പേർക്ക് കൗൺസിലിംഗ് നൽകി. നിപ നിർണയത്തിന് ലാബ് സംസ്ഥാനത്ത്  സജ്ജമാണ്.

മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം, കേരളത്തിൽ ശക്തമായ മഴ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളപ്പിറവി ദിനത്തിൽ കേരളീയം പരിപാടി

കേരളപ്പിറവി ദിനത്തിൽ കേരളീയം എന്ന പേരിൽ ഒരാഴ്ച നീളുന്ന ആഘോഷം കേരള സർക്കാർ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കവടിയാർ മുതൽ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം ഭാവി കേരളത്തിന് എന്ത് വേണമെന്ന ചർച്ചയും നടത്തും. പത്തോളം പ്രദർശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. നഗരം മുഴുവൻ ദീപൈലംകൃതമാക്കും. നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിക്കും. ടൂറിസം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കും. 

ഭൂപതിവ് ഭേദഗതി നടപ്പാക്കി

2021 ലെ എൽഡിഎഫ് പ്രകടന പത്രികയിലെ ഉറപ്പായിരുന്ന ഭൂപതിവ് ഭേദഗതി നടപ്പാക്കി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും. ഇതോടെ ആറ് പതിറ്റാണ്ടിലേറെയായ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം ആകും. മലയോര മേഖലയിലെ പ്രശ്നം ഭൂമിയുടെ അവകാശത്തിന്റെ പ്രശ്നമായി തന്നെയാണ് സർക്കാർ കണ്ടത്. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ആകെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാണിത്. 

 

 </p>

updating...

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും