'ഭാരത് മാതാ കീ ജയ് 'മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

Published : Mar 25, 2024, 12:00 PM ISTUpdated : Mar 25, 2024, 12:10 PM IST
'ഭാരത് മാതാ കീ ജയ് 'മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

Synopsis

പൗരത്വ ഭേദഗതി നിയമത്തിലൂടെ  മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. നിഷ്കസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആർഎസ്എസ് കാണുന്നത്

മലപ്പുറം : എൻഡിഎ കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറുടെ ആശയങ്ങളാണ് ആർഎസ്എസിന്റേത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർ എസ് എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘടന രീതിക്ക് രൂപം കൊടുക്കാൻ ആർ എസ് എസ് നേതാക്കൾ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുമുണ്ട്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

''പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. നിഷ്കസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആർഎസ്എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. 

മുകൾ ചക്രവർത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തർജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത്. അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർഎസ്എസ് ഓർക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന ചോദ്യമുയർത്തിയ പിണറായി,  രാജ്യത്തിന്റെ സംസ്കാരം പ്രകാശ പൂർണമാക്കുന്നതിൽ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി.

'എനിക്ക് ചെയ്യാൻ പറ്റുന്ന ഈസി സ്റ്റെപ്പ് കാണിച്ചു തരാമോ?' പ്രചാരണത്തിനിടെ തകർപ്പൻ നൃത്തവുമായി മുകേഷ്

പൌരത്വ നിയമ ഭേദഗതിയിൽ  അമേരിക്ക പോലും ഇന്ത്യൻ നിലപാടിനെ വിമർശിച്ചു. ചൈനയുൾപ്പെടെ ഉള്ള രാജ്യങ്ങളും സിഎഎ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. സിഎഎക്കെതിരായി എല്ലാവരെയും ചേർത്ത് നിർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.  

സിഎഎ:കോൺഗ്രസിനെതിരെ പിണറായി 

സിഎഎക്കെതിരായി കോൺഗ്രസ്‌ ആത്മാർഥമായി അണിനിരന്നിട്ടില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു നേതാവിന്റെ അപക്വമായ നിലപാട് കൊണ്ടല്ലിത്. ആദ്യം സിഎഎക്കെതിരെ കോൺഗ്രസ്‌ കേരളത്തിൽ അണി നിരന്നു. പിന്നീട് ഈ നിലപാട് മാറ്റി. രാജ്യത്തെ കോൺഗ്രസസിന്റെ നിലപാടിന് വ്യത്യസ്തമായാണ് കേരളത്തിലെ കോൺഗ്രസ്‌ സിഎഎക്ക് എതിരായി നിലപാട് എടുത്തത്. അതായത് പിന്നീട് കേരളാ നേതാക്കളുടെ നിലപാട് മാറ്റിച്ചതാവില്ലേ ? യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് കോൺഗ്രസ്‌ പിന്നീട് പറഞ്ഞു. കെ പി സി സി പ്രസിഡന്റ്‌ തന്നെ പ്രമേയം പാസാക്കിയതിനെ പരിഹസിച്ചില്ലേയെന്നും പിണറായി ചോദിച്ചു.  

സിഎഎ വിഷയത്തിൽ പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തായിരുന്നു. ആനി രാജ പ്രക്ഷോഭത്തിൽ മുന്നിൽ നിന്ന ആളാണ്. സിതാറാം യെച്ചുരി, പ്രകാശ് കാരട്ട്, ഡി രാജ ഉൾപ്പെടെ ഉള്ളവർ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസ്കാരെ ആ വഴിക്കു കണ്ടോ ? എന്താ അവര് ഒഴിഞ്ഞു നിൽക്കാൻ കാരണം ? ലോക്സഭയിൽ ആരിഫ് മാത്രമാണ് പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങൾ പ്രതികരിച്ചു.കോൺഗ്രസ്‌ അംഗങ്ങളുടെ ശബ്ദം എവിടെയും പൊങ്ങിയില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

 

 

PREV
Read more Articles on
click me!

Recommended Stories

'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്
'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ