
കണ്ണൂർ : സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ എതിർക്കാൻ കോൺഗ്രസ് അറച്ചു നിൽക്കുകയാണെന്നും ബിജെപിക്ക് ചെറിയ നീരസം പോലും പാടില്ലെന്ന് നിർബന്ധമുള്ളത് പോലുളള പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ ഒരു നിലപാടും അതിർത്തി കടന്നാൽ വേറെ നിലപാടുമാണ് കോൺഗ്രസിനും ബിജെപിക്കും. എന്തിനാണ് ബിജെപിയെ എതിർക്കാൻ കോൺഗ്രസ് അറച്ചു നിൽക്കുന്നതെന്ന ചോദ്യമുയർത്തിയ പിണറായി ഇരുകൂട്ടരും ഇരുമെയ്യെങ്കിലും നമ്മൾ ഒന്നല്ലേ എന്ന പോലെയാണെന്നും കുറ്റപ്പെടുത്തി. തലശ്ശേരിയിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കാണുന്ന കരുത്തോടെ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുന്നതിൽ കോടിയേരി വ്യക്തിപരമായ പങ്ക് വഹിച്ചുവെന്ന് പിണറായി അനുസ്മരിച്ചു. ഒരു വർഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓർത്തുപോയിട്ടുണ്ട്. പാർട്ടിക്ക് മീതെ അല്ല എന്ന കമ്മ്യൂണിസ്റ്റ് ബോധ്യം പുലർത്തിയ നേതാവാണ് അദ്ദേഹമെന്നും പിണറായി ഓർമ്മിച്ചു.
ഇങ്ങനെ പോയാൽ ശരിയാകില്ല, കരുവന്നൂരിൽ പണമെത്തിക്കാൻ പുതിയ നീക്കവുമായി സിപിഎമ്മും സർക്കാരും