'ഗതികേടിന് കാരണം പുതിയ സർക്കാരിൻറെ പിടിപ്പുകേട്'; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം

Published : Sep 11, 2026, 08:33 PM IST
Pinarayi vijayan criticism against the government over the power crisis

Synopsis

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാറിന് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഗതികേടിന് കാരണം പുതിയ സർക്കാരിൻറെ പിടിപ്പുകേടാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ പ്രതിസന്ധിക്ക് കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായ വൈദ്യുതി കരാറിന് സർക്കാരിന്റെയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് പിന്നീട് കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം, വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കുന്നതാണ് യുഡിഎഫിന്റെ പുതുയുഗമെന്ന് പിണറായി വിജയൻ ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾ ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഈ സ്ഥിതിയെങ്കിൽ ബദൽ സംവിധാനം ആലോചിക്കേണ്ടി വരും'; കടുപ്പിച്ച് മുഖ്യമന്ത്രി; മുന്നറിയിപ്പ് നൽകി കെ മുരളീധരനും; ശബരിമലയിലെ മുന്നൊരുക്കം വിലയിരുത്തി
സന്തോഷ് വധം; പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി, ആറുദിവസം പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്, തിരച്ചിൽ ഊർജിതം