എസ്എൻഡിപി നേതൃത്വം സംഘപരിവാറെന്ന് പിണറായി, വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ല. എൻ എസ് എസ് നേതൃത്വത്തിന് പുകഴ്ത്തൽ. തിരുത്തൽ ആലപ്പുഴയിൽ നിന്ന്.

Published : Sep 27, 2026, 08:44 AM IST
PINARAYI AND VELLAPPALLY

Synopsis

വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകളെ തള്ളിപ്പറയാത്തത് തിരിച്ചടിയായെന്ന വിമർശനത്തിനാണ് ആലപ്പുഴയിൽ പിണറായിയുടെ തിരുത്തൽ. എസ്എൻഡിപി നേതൃത്വം സംഘപരിവാർ അനുകൂലനിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമർശിച്ചത്. എന്നാൽ എൻഎസ്എസ് നേതൃത്വം മതേതരനിലപാടാണ് സ്വീകരിക്കുന്നത്.

ആലപ്പുഴ. തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഏറ്റവും ശക്തമായി യുഡിഎഫ് ഉപയോഗിച്ച വാളാണ് വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവന. മലപ്പുറം പരാമർശത്തെ സിപിഎമ്മോ പിണറായി വിജയനോ തള്ളിപ്പറയാത്തത് തിരിച്ചടിയായെന്ന വിമർശനം അണികളിൽ നിന്നുണ്ടായി. ഇതിനെയാണ് പിണറായി വിജയൻ തന്നെ നേരിട്ട് ആലുപ്പഴയിൽ വച്ച് തിരുത്തിയിരിക്കുന്നത്. എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ പിണറായി വിജയൻ വിമർശിച്ചു. എസ്എൻഡിപി അണികളിൽ ഭൂരിപക്ഷവും മതേതര മനസ്സുള്ളവരാണ് എന്നാൽ നേതൃത്വം സംഘപരിവാർ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായിയുടെ റിപ്പോർട്ടിംഗ്. അപ്പോഴും വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ റിപ്പോർട്ടിംഗ്. എസ് എൻ ഡിപി നേതൃത്വത്തെ വിമർശിക്കാൻ എൻ എസ് എസ് നേതൃത്വത്തെ താരതമ്യം ചെയ്തതും ശ്രദ്ധേയം. എൻഎസ്എസ് നേതൃത്വം മതേതര നിലപാടിലാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു എസ് എൻ ഡി പി നേതൃത്വത്തിനെതിരെയുള്ള വിമർശനം. എന്നാൽ എൻ എസ് എസ് അണികളിൽ ഭൂരിപക്ഷവും വർഗീയ ചേരിയിൽ അണിനിരന്നു കഴിഞ്ഞെന്നും പറഞ്ഞ് എസ് എൻ ഡിപി അണികളെ ഒപ്പം നിർത്താനും പിണറായി ശ്രമിക്കുന്നു. വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തിരുത്തലിന് ആലപ്പുഴയിൽ തയ്യാറായി എന്നത് ശ്രദ്ധേയമാണ്..

"പിണറായിയോട് പരിഭവമില്ല"

ഇടതുസർക്കാർ സാധാരണക്കാരിൽ നിന്നകന്നുപോയതാണ് പരാജയത്തിന് കാരണമെന്നാണ് ആദ്യദിവസത്തിലെ പ്രതിനിധികളുടെ വിമർശനം. എന്നാൽ നേതൃത്വത്തിനെതിരെ കാര്യമായ വിമർശനങ്ങൾ ഇല്ല. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ പോലും പിണറായി വിജയന്റെയോ എം വി ഗോവിന്ദന്റെയോ പേരെടുത്ത് വിമർശിച്ചില്ല. സംഘടനാവീഴ്ചയെക്കുറിച്ച് പറഞ്ഞവരും ഗോവിന്ദനെ വിമർശിച്ചില്ല. അതായത് പോളിറ്റ് ബ്യുറോ മുന്നോട്ട് വച്ച് തെറ്റ് തിരുത്തൽ രേഖയിൽ ചർച്ചകൾ നടക്കുന്നില്ലെന്ന് ചില നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. അതായത് ആലപ്പുഴയിലെ കാറ്റ് നേതൃത്വത്തിന് അത്രവലിയ പനി ഉണ്ടാക്കുന്നില്ലെന്നാണ് ആദ്യദിനത്തിലെ ചർച്ചകൾ നൽകുന്ന സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫ് പണിതതെല്ലാം മോശമെന്ന് വരുത്തിത്തീർക്കുന്നു'; മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവയ്ക്കെതിരെ മുൻ എംഎൽഎ
ജിജി തോംസന്റെ വെളിപ്പെടുത്തൽ; ബിജെപിയുടെ മൗനം ചർച്ചയാകുന്നു