കുത്തേറ്റ എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോ​ഗ്യനില ​ഗുരുതരം; സുഹൃത്തുക്കളുടെ ഭീഷണിയും പ്രകോപിപ്പിച്ചെന്ന് പങ്കാളിയുടെ മൊഴി, ഒരാഴ്ച മുൻപേ കത്തി വാങ്ങി

Published : Sep 27, 2026, 08:02 AM IST
vadakara mdma case keerthana

Synopsis

ശനിയാഴ്ചയാണ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽവെച്ച് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാ​ഗമായി കീർത്തന പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോളായിരുന്നു ആക്രമണം. ​ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പൊലീസ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട്: പങ്കാളിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്.

ശനിയാഴ്ചയാണ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽവെച്ച് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാ​ഗമായി കീർത്തന പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോളായിരുന്നു ആക്രമണം. ​ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പൊലീസ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി. ബിആർസി അധ്യാപികയായ കീർത്തനയും ജിനീഷും രണ്ടുവർഷമായി ഒരുമിച്ചായിരുന്നു താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ട്. കീർത്തനയുടെ ചില സുഹൃദ്ബന്ധങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നു. ഇതിനിടെ ചില ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും ഇതിനായി ഒരാഴ്ച മുൻപാണ് കത്തി വാങ്ങിയതെന്നും ജിനീഷ് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, വടകര എംഡിഎംഎ കേസിലെ നാലാംപ്രതി നീഷ്മയ്ക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെയാണ് കോടതി ജാമ്യം നൽകിയത്. ഇതോടെ എംഡിഎംഎ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളിൽ നാലുപേർക്കും ജാമ്യം ലഭിച്ചു. ബിആർസി അധ്യാപകരായ കീർത്തന, കാവ്യ, നീഷ്മ തുടങ്ങിയവർ ഉൾപ്പെട്ട എംഡിഎംഎ കേസ് വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈക്രോ സെക്കൻഡിന് അരോമയെ വെട്ടി കുതിച്ച് മേല്‍പ്പാടം; സിബിഎല്‍ ആറാം സീസൺ ചെങ്ങന്നൂരിലെ മൂന്നാം ലീഗ് മത്സരത്തില്‍ വിജയകീരീടം
സാധാരണക്കാരനിൽ നിന്ന് പാർട്ടി അകന്നു, സിപിഎം ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ രൂക്ഷ വിമർശനം