Latest Videos

കൊവിഡ് 19: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Apr 1, 2020, 8:42 AM IST
Highlights

ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്. 

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി തന്നെ നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് സംഭവാനയുമായി രംഗത്തെത്തിയത്. പ്രമുഖ വ്യവസായി യുസഫലി 10 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചായിരുന്നു യൂസഫലി ഇക്കാര്യം അറിയിച്ചത്. 

ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്. ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതമാണെന്നും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണെന്നും. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. 

click me!