
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് തുടങ്ങും. 0,1 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്കാണ് ഇന്ന് സൗജന്യ റേഷൻ ലഭിക്കുക. ബിപിഎൽ, അന്ത്യോദയ എന്നീ മുൻഗണന വിഭാഗങ്ങൾക്ക് രാവിലെയും അല്ലാത്തവർക്ക് ഉച്ചയ്ക്ക് ശേഷവുമാണ് വിതരണം. റേഷൻ കാർഡില്ലാത്തവർക്ക് പ്രത്യേക അപേക്ഷയും ആധാർ വിവരങ്ങളും നൽകിയാൽ റേഷൻ ലഭിക്കും. നമ്പര്‍ ക്രമത്തിലെ വിതരണം തീർന്നതിന് ശേഷമാണ് ഇവർക്ക് ലഭിക്കുക.
കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കും. കൂടുതൽ ആളുകൾ നിരത്തിലിറങ്ങുന്നത് കണക്കിലെടുത്ത് വാഹന പരിശോധന ഊർജ്ജിതമാക്കും. അനാവശ്യ വിലക്കയറ്റമുണ്ടാക്കുന്നത് തടയാൻ വിജിലൻസിനെയും ചുമതലയേൽപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത പോത്തൻകോട് പഞ്ചായത്തിലും അതിർത്തി പ്രദേശങ്ങളിലും കർശന ജാഗ്രത തുടരുകയാണ്. പോത്തൻകോടും സമീപ പ്രദേശങ്ങളും പൂർണ്ണമായും നിരീക്ഷണത്തിലാണ്. ഇന്നലെ മരിച്ച അബ്ദുൽ അസീസിന് രോഗം പകർന്നത് ആരിൽ നിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഈ സമ്പർക്ക പട്ടിക വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.
സൗജന്യ റേഷൻ ഇങ്ങനെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam