'പ്രിയ സഖാവിന്'; വിഎസിന് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published : Oct 20, 2022, 02:10 PM ISTUpdated : Oct 20, 2022, 02:13 PM IST
'പ്രിയ സഖാവിന്'; വിഎസിന് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Synopsis

നൂറാം വയസ്സിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന് ഗവർണർ  ആരിഫ് മുഹമ്മദ് ഖാനും പിറന്നാൾ ആശംസകൾ നേർന്നു.

തിരുവനന്തപുരം: തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന വിഎസ് അച്ചുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.  നൂറാം വയസ്സിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന് ഗവർണർ  ആരിഫ് മുഹമ്മദ് ഖാനും പിറന്നാൾ ആശംസകൾ നേർന്നു. വി എസ്സിന്റെ  മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ഗവര്‍ണര്‍ ആശംസ അറിയിച്ചു.  "നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾ ക്കൊപ്പം ഞാനും  ആരോഗ്യവും സന്തോഷവും നേരുന്നു"- ഗവര്‍ണര്‍ ട്വിറ്ററിലും കുറിച്ചു.

വിഎസ് അച്യുതാനന്ദൻ നൂറിന്‍റെ നിറവിലേക്ക് അടുക്കുകയാണ്.  അനാരോഗ്യംമൂലം വിഎസ് പൊതുവേദിയിൽ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോൾ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാൽ കാര്യമായ പിറന്നാൾ ആഘോഷങ്ങളൊന്നുമില്ലെന്ന് വിഎസിന്‍റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു.

2019 ലാണ് വിഎസ് അവസാനമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ വിഎസ് പങ്കെടുത്തിരുന്നു, എന്നാൽ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പൂർണവിശ്രമത്തിലാണ് വിഎസ്. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം