ടിപി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ; കൊടിസുനിക്ക് 60 ദിവസം, 6 പ്രതികൾക്ക് 500ലധികം, 3 പേർക്ക് 1000ലേറെ ദിവസം

Published : Feb 13, 2025, 09:03 AM ISTUpdated : Feb 13, 2025, 03:29 PM IST
ടിപി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ; കൊടിസുനിക്ക് 60 ദിവസം, 6 പ്രതികൾക്ക് 500ലധികം, 3 പേർക്ക് 1000ലേറെ ദിവസം

Synopsis

 6 പേര്‍ക്ക് 500ലധികം ദിവസം പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു. സഭയിൽ തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്. 

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകിയതിൻറെ വിശദാംശങ്ങൾ പുറത്ത്. കേസിലെ മൂന്ന് പ്രതികൾക്ക് ഇത് വരെ ആയിരം ദിവസത്തിലേറെ ദിവസങ്ങളാണ് പരോൾ ലഭിച്ചത്. ആറ് പേർക്ക് 500 ദിവസത്തെ പരോളും ലഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻറെ  ചോദ്യത്തിന് ആഭ്യന്തര വകുപ്പിൻറെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ് വിശദാംശങ്ങൾ പുറത്ത് വിട്ടത്.

മൂന്ന് ചോദ്യങ്ങളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോട് ചോദിച്ചത്. ഒന്നാം പിണറായി ,സർക്കാരിൻറെ കാലം മുതൽ ഇന്നുവരെ ടിപി കേസിലെ പ്രതികൾക്ക് എത്ര നാൾ പരോൾ കിട്ടി, എന്ത് ആവശ്യങ്ങൾക്കാണ് നൽകിയത്, ആരുടെ ശുപാർശയിൽ. ഇതിന് നൽകിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. ആയിരം ദിവസത്തിലധികം പരോൾ ലഭിച്ചത്  മൂന്ന് പേർക്കാണ്. കെ സി രാമചന്ദ്രൻ 1081 ദിവസവും, ട്രൗസർ മനോജ്1068 ദിവസവും ,അണ്ണൻ സജിത്ത് 1078 ദിവസവും പരോളിൽ ഇറങ്ങി. ആറു പേർ 500ലധികം ദിവസം ജയിലിന് പുറത്തിറങ്ങി. കണക്കുകള് ഇങ്ങിനെ.  ടി കെ രജീഷ്  940 ദിവസം, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782, കിർമാണി മനോജ് 851, എംസി അനൂപ് 900 ദിവസം. അതേ സമയം  കൊടി സുനിക്ക് പരോൾ ലഭിച്ചത് 60 ദിവസമാണ്. അടുത്തിടെ മനുഷ്യാവകാശ കമീഷൻറെ ശുപാർശയിൽ സുനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചിരുന്നു. ഗൂഢാലോചന പുറത്ത് വിടുമെന്ന് കാട്ടി പ്രതികൾ സിപിഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് കൊണ്ടാണ് ഇത്രയധികം പരോൾ ലഭിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിൻറെ വിമർശനം.

മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നിവരെ ശിക്ഷാ ഇളവ് നൽകി നേരത്തെ മോചിപ്പിക്കാനുള്ള സർക്കാരിൻറെ നീക്കം  അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ടിപി കേസ് പ്രതികള്ക്ക് 20 വർഷം തടവ് പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു നീക്കം. സംഭവം വിവാദമായതോടെ നടപടികൾക്ക് തുടക്കമിട്ട കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് സര്ക്കാർ തലയുരൂകയായിരുന്നു. 

മർദനം പറയാതിരുന്നത് ചികിത്സയെ ബാധിച്ചോ എന്ന് സംശയം, കൂട്ടിരുന്നത് ഭർത്താവ് സോണി;വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം