പിസി ചാക്കോയെ കുറ്റപ്പെടുത്തി തോമസ് കെ തോമസ്; 'ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ എൻസിപി സംസ്ഥാന അധ്യക്ഷനാകാം'

Published : Feb 13, 2025, 08:02 AM IST
പിസി ചാക്കോയെ കുറ്റപ്പെടുത്തി തോമസ് കെ തോമസ്; 'ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ എൻസിപി സംസ്ഥാന അധ്യക്ഷനാകാം'

Synopsis

പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാമെന്ന് തോമസ് കെ തോമസ്

തിരുവനന്തപുരം: പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎൽഎ. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡൻ്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനങ്ങൾ എടുത്തത് ഒറ്റക്കായിരുന്നു. കൂടെ നിന്നവർ പറയുന്നത് അതേ പടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോക്ക്. പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പല പരാമർശങ്ങൾ ചാക്കോ നടത്തി.  പിസി ചാക്കോ പാർട്ടി വിടില്ലെന്നും പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും തോമസ് പറഞ്ഞു. ശശീന്ദ്രനെ പുകഴ്ത്തിയ അദ്ദേഹം എകെ ശശീന്ദ്രൻ മികച്ച നേതാവാണെന്നും ഏഷ്യാനെറ്റ് നൃസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത