മാണി സി കാപ്പന്‍റെ പ്രചാരണ ഉദ്ഘാടനത്തിന് പിണറായി; ഉറച്ച വിജയ പ്രതീക്ഷയെന്ന് തോമസ് ചാണ്ടി

By Web TeamFirst Published Aug 28, 2019, 4:59 PM IST
Highlights

ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സെപ്തംബര്‍ നാലിന് നടക്കുന്ന ഇടത് മുന്നണി കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

തിരുവനന്തപുരം: പാലാ ഉപതെര‍ഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പൻ മത്സരിക്കും. എൻസിപിയുടെ തീരുമാനം ഇടത് മുന്നണി അംഗീകരിച്ചതോടെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സെപ്തംബര്‍ നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. 

തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്. പാലാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി ഇതുവരെ ജയിക്കാത്ത മണ്ഡലമാണിത്. കെഎം മാണിയെ പോലെ ശക്തനായ എതിരാളി ഇല്ല എന്നത് അനുകൂല ഘടകമാണെന്ന് മാണി സി കാപ്പനും പ്രതികരിച്ചു.

click me!