പിണറായി വിജയൻ കേരളത്തിലെ മാഫിയ ഡോണെന്ന് കെഎം ഷാജി

Published : Jul 08, 2020, 04:16 PM IST
പിണറായി വിജയൻ കേരളത്തിലെ മാഫിയ ഡോണെന്ന് കെഎം ഷാജി

Synopsis

എം ശിവശങ്കരർ, ജോൺബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചാൽ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. 

കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി എംഎൽഎ. സ്വപ്ന  എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നും എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണസംഘത്തിന് സ്വപ്നയെ പിടികൂടാൻ സാധിക്കൂവെന്നും ഷാജി പറഞ്ഞു. 

എം ശിവശങ്കരർ, ജോൺബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചാൽ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. ലോകകേരള സഭയുടെ അണിയറയിൽ പ്രവർത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വർണക്കടത്ത് വിഷയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ.എം.ഷാജി പറഞ്ഞു. 

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്കുള്ള ബന്ധം സുവ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 

PREV
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും