'കണ്ണൂരെന്ന് കേട്ടാല്‍ എന്താണിത്ര വിഷമം, കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ?'; കിഫ്ബി ഭൂമിയേറ്റെടുക്കലിനെ ന്യായീകരിച്ച് പിണറായി

Published : Oct 18, 2026, 03:55 PM IST
Pinarayi vijayan

Synopsis

കണ്ണൂർ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് വല്ലാത്ത വിഷമമെന്ന് ചോദിച്ച പിണറായി, ഭൂമി ഏറ്റെടുക്കല്‍ ഭാവിയെ മുന്‍കൂട്ടി കണ്ടായിരുന്നുവെന്നും പറഞ്ഞു. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്നും പിണറായി ചോദിച്ചു.

കോഴിക്കോട്: കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വം ഉണ്ടായെന്നും വന്‍വില നല്‍കി ഭൂമി ഏറ്റെടുത്തതില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലെന്നുമുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്‍. കണ്ണൂർ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് വല്ലാത്ത വിഷമമെന്ന് ചോദിച്ച പിണറായി, ഭൂമി ഏറ്റെടുക്കല്‍ ഭാവിയെ മുന്‍കൂട്ടി കണ്ടായിരുന്നുവെന്നും പറഞ്ഞു. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്നും പിണറായി ചോദിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ കാടെല്ലാം വികസനം വരുമ്പോള്‍ പോകുമെന്നായിരുന്നു ഇപി ജയരാജന്‍റെ പ്രതികരണം.

കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വം വലിയ തോതിൽ ഉണ്ടായി, ഭൂമി ഏറ്റെടുക്കൽ ഇനത്തിൽ 52.9 ശതമാനം തുകയും ചിലവിട്ടത് കണ്ണൂരില്‍, കണ്ണൂരിൽ കിൻഫ്ര വഴി 2,489 കോടി രൂപ ചെലവില്‍ ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി യാതൊരു വ്യവസായ പ്രവർത്തികളും ആരംഭിച്ചിട്ടില്ല, ഇങ്ങനെ പോകുന്നു സുധ പിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കിഫ്ബി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകള്‍. കണ്ണൂരില്‍ സിപിഎം വിശാല ജില്ലാ സമിതി ഉദ്ഘാടന പ്രസംഗത്തിനിടെ ഈ കണ്ടെത്തലുകളോടും ഇതിനോടുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രതികരണത്തോടും കടുത്ത ഭാഷയിലാണ് പിണറായി പ്രതികരിച്ചത്. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തിന് ഇത്ര അസ്വസ്ഥയെന്നും കണ്ണൂര്‍ എന്താ കേരളത്തിന്‍റെ ഭാഗമല്ലെ എന്നും പിണറായി വിജയന്‍ ചോദിച്ചു.

കിഫ്ബി പദ്ധതികള്‍ക്കായി ഒരുലക്ഷം കോടിയാണ് സംസ്ഥാനത്ത് വകയിരുത്തിയത്. നാൽപതിനായിരം കോടിയുടെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മെട്രോ എറണാകുളത്ത് വന്നപ്പോൾ അത് അവിടെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചോ എന്ന് ചോദിച്ച പിണറായി സ്മാര്‍ട്ട് സിറ്റി വന്നതും എറണാകുളത്ത് അല്ലേ എന്നും കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കോടികള്‍ ചെലവിട്ട് ഏറ്റെടുത്ത ഭൂമിയില്‍ കാട് കയറി കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പരിഹാസ രൂപേണയാണ് കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന്‍ പ്രതികരിച്ചത്. ഭൂമി ഏറ്റെടുത്തത് വികസനത്തിന് വേണ്ടിയാണ്. ഭൂമിയാകുമ്പോൾ കാട് പിടിക്കില്ലേ, വികസനം വരുമ്പോൾ കാടില്ലാതാകുമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ
എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ കയ്യാങ്കളി; ജോയിന്റ് സെക്രട്ടറിയെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി