ബ്രണ്ണൻ കോളേജ് വിവാദം: ജന ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ്, സുധാകരന്‍റെ മറുപടി പക്വമാകണമെന്ന് ഉമ്മൻചാണ്ടി

By Web TeamFirst Published Jun 19, 2021, 12:04 PM IST
Highlights

കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ കെ സുധാകരന് പിന്തുണ നൽകുമ്പോഴും നിര്‍ണ്ണായക വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറിപ്പോകുന്ന വിധത്തിൽ ബ്രണ്ണൻ കോളേജ് വിവാദം വളരരുതെന്ന പൊതുവികാരം നേതാക്കളെല്ലാം പങ്കുവയ്ക്കുന്നു

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളും സംഘര്‍ഷങ്ങളും ഓര്‍മ്മിപ്പിച്ച് കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ബ്രണ്ണൻ കോളേജിൽ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പരാമർശം തള്ളി താനാണ് സുധാകരനെ നേരിട്ടതെന്നായിരുന്ന പിണറായിയുടെ മറുപടിയോടെയാണ് വിവാദം കൊഴുത്തത്.

വിദ്യാർത്ഥി രാഷ്ട്രീയ നാളുകൾക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്‍റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ പ്രതികരണങ്ങളും ചര്‍ച്ചകളും ഇരുവിഭാഗത്തിൽ നിന്നും സജീവമായി. 

കെ സുധാകരൻ എതിരായുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഒഴിവാക്കണമായിരുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമായി പോയി. കെ സുധാകരന്റെ മറുപടി പക്വതയോടു കൂടിയാവുമെന്നും ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

ക്യാമ്പസ് രാഷട്രീയ അനുഭവം സുധാകരൻ പങ്കുവച്ചതിൽ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടത്. കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാൻ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസ്സിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം. കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ് കെ.സുധാകരൻ വിരിച്ച വലയിൽ വീണത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്. സി പി എം നേതാവല്ല ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോ പിണറായി വിജയനും സിപിഎമ്മും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു. കെ സുധാകരൻ രാഷട്രീയക്കാരൻ എന്ന നിലയിലാണ് സംസാരിക്കുന്നത്. സുധാകരൻ പറഞ്ഞതിൽ തെറ്റില്ലന്ന നിലപാടാണ് കെ വി തോമസിന് 

 

click me!