
തിരുവനന്തപുരം : സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം തുടരുന്നതിനാൽ ഓർഡിനേൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ് സർക്കാർ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam